കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിച്ചു.

എരുമേലി : കർഷക ദിനവും മലയാള വർഷ ദിനാരംഭവുമായ ചിങ്ങം ഒന്നിന് എരുമേലി പഞ്ചായത്തിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ജിജിമോൾ സജി അധ്യക്ഷയായിരുന്നു. മുതിർന്ന കർഷകൻ കെ എം ഫ്രാൻസിസ്, കർഷക തൊഴിലാളി വി ആർ ശശി, ജൈവ കർഷകൻ ഇ ഡി സത്യൻ, വനിതാ കർഷക അൽഫോൺസാ ബാബു, വിദ്യാർത്ഥി കർഷക നജാ ഫാത്തിമ, പട്ടിക ജാതി വിഭാഗത്തിൽ യു കെ സോമരാജൻ, സമ്മിശ്ര കർഷകൻ വി സി വർഗീസ്, ക്ഷീര കർഷകൻ അസീസ് റാവുത്തർ തടത്തേൽ, യുവ കർഷകൻ സെബിൻ സജി, എന്നിവരെയും പ്രോത്സാഹന അവാർഡായി രാജശേഖരൻ പിള്ള, പി കെ സന്തോഷ്‌, ടോം കെ ജോസ് എന്നിവരെയുമാണ് ക്യാഷ് അവാർഡും പൊന്നാടയും നൽകി ആദരിച്ചത്.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌, കൃഷി ഓഫിസർ അനില, ബ്ലോക്ക്‌ അംഗം ജൂബി അഷറഫ്, പഞ്ചായത്ത്‌ അംഗങ്ങളായ നാസർ പനച്ചി, അനിശ്രീ സാബു, മറിയാമ്മ, അസി. കൃഷി ഓഫിസർ ബോബൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!