ഗുരു ജയന്തി ആഘോഷം മാതൃകയായി.

ഇടക്കുന്നം : ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ ശിവഗിരി മഠം ഇടക്കുന്നം ഗുരു ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ C. S മോഹനന്റെ വസതിയിൽ നടന്ന ഗുരു ജയന്തി ആഘോഷം നാടിന് മാതൃകയായി മാറി. ഇടക്കുന്നം മഹല്ല് ഇമാം സുബൈർ മൗലവിയും, പാലമ്പ്ര പള്ളി വികാരി ഫാദർ. ജിയോ കണ്ണംകുളം, ചെറുവള്ളികാവ് ദേവീക്ഷേത്രം മേൽശാന്തി അഭിലാഷ് തിരുമേനിയും, തൈക്കാവ് ഇമാം ഹംസ മൗലവിയും സന്തോഷമായി ഗുരു ജയന്തി ആഘോഷത്തിന് ഒത്തുചേർന്ന സംഗമത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ K. K ശശികുമാറും പൊതു പ്രവർത്തകരായ വിജയമ്മ വിജയലാൽ, ജോർജ്കുട്ടി അഗസ്തി, V. M ഷാജഹാൻ, മാർട്ടിൻ തോമസ്, രവി ചന്ദ്രൻ, ജോസ്ന അന്ന ജോസ്, P. M നൗഷാദ്, ജമാഅത്ത് പ്രസിഡന്റ്‌ റഷീദ് എന്നിവർ ആശംസകളുമായി എത്തിയപ്പോൾ അത് ആഘോഷത്തിന് മാറ്റുകൂട്ടി .

ധർമ സംഘം രക്ഷാധികാരി അജി ശാന്തികൾ, സെക്രട്ടറിമാരായ രാജി, സുനിൽ കല്ലേപുരയിടം എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്, ” എന്ന മുദ്രാവാക്യം ഉയർത്തി സർവ്വ മത സമ്മേളനത്തിനു നേതൃത്യം കൊടുത്ത, “മതമേതായാലും മനുഷ്യൻ നന്നായാൽ മതി ” എന്ന ആശയം ഉയർത്തിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിൽ മോഹനൻന്റെയും മിനിയുടെയും വീട്ടുമുറ്റത്തു ഒരുക്കിയ കൂട്ടായ്മയും, സദ്യയും പാട്ടു കൂട്ടവും നാട്ടുകാർക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത് .

error: Content is protected !!