KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കണമല ബാങ്കിന്റെ ഭരണ സാരഥികളായി ജോബി ജോസും സിന്ധു സാബുവും .

കണമല : കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ .ജോബി ജോസ് നെല്ലോലപൊയ്കയിൽ, വൈസ് പ്രസിഡന്റായി സിന്ധു സാബു എന്നിവരെ വ്യാഴാഴ്ച ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ തെരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളി കോടതിയിൽ 30 വർഷമായി പ്രാക്ടീസ് ചെയ്യുന്ന ജോബി ജോസ് കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മറ്റി അംഗവുമാണ്. വൈസ് പ്രസിഡന്റ് സിന്ധു സാബു ആധാരം എഴുത്ത് അസോസിയേഷൻ ഭാരവാഹിയാണ്.

ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഭരണസമിതിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സഖ്യം ആണ് വിജയിച്ച് ഭൂരിപക്ഷം നേടിയത്. 11 അംഗ ഭരണസമിതിയിലേക്ക് എൽഡിഎഫിൽ നിന്ന് ഒമ്പത് പേരും യുഡിഎഫിൽ നിന്ന് രണ്ട് പേരുമാണ് വിജയിച്ചത്. എൽഡിഎഫി ൽ നിന്ന് ജോബി ജോസ്, ജോസഫ് മാണി, സിബി കൊറ്റനെല്ലൂർ, സിന്ധു കെ.എൻ, റൂബി ബിനു, സതീഷ് എം.എസ്‌, ജിത്തു ബിനറ്റ്, മറിയാമ്മ ബിനോയ്, ടോം വർഗീസ്‌ എന്നിവരും യുഡിഎഫി ൽ നിന്ന് മാത്യു ജോസഫ് മഞ്ഞപ്പള്ളിൽ, ലിൻസ് പി ഡോമിനിക് പുറ്റുമണ്ണിൽ എന്നിവരുമാണ് വിജയിച്ചത്.

error: Content is protected !!