കെ.എസ്.ഇ.ബി.ഉപഭോക്തൃസംഗമം നടത്തി

പൊൻകുന്നം: കെ.എസ്.ഇ.ബി.യുടെ ഉപഭോക്തൃ സേവനവാരത്തിന്റെ സമാപനഭാഗമായി പൊൻകുന്നം ഡിവിഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ ഉപഭോക്തൃസംഗമം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശുഭേഷ് സുധാകർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനീയർ എ.ലീലാമ്മ മുഖ്യപ്രഭാഷണം നടത്തി.

അസി.എക്‌സി.എൻജിനീയർ പി.ആർ.കവിത വിഷയാവതരണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാപഞ്ചാത്തംഗങ്ങളായ ജെസി ഷാജൻ, പി.ആർ.അനുപമ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി.റെജി, രേഖ ദാസ്, ചിറക്കടവ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ, ഡെ.ചീഫ് എൻജിനീയർ സാജമ്മ ജെ.പുന്നൂർ, അസി.എക്‌സി.എൻജിനീയർ ലിജിമോൾ വി.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. അസി.എൻജിനീയർ എൻ.എസ്.പ്രസാദ് സുരക്ഷ ബോധവത്കരണ ക്ലാസ് നടത്തി.

error: Content is protected !!