KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇന്ത്യയിൽ ആദ്യത്തെ യെച്ചൂരി സ്മാരക മന്ദിരം കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നു

കാഞ്ഞിരപ്പള്ളി : ഇന്ത്യയിലാദ്യമായി സീതാറാം യെച്ചൂരിയുടെ സ്മരണയ്ക്കായി പുതുതായി നിർമ്മാണം പൂർത്തീകരിച്ച മന്ദിരം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി. പി. എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസാണ് സീതാറാം യച്ചൂരി ഭവൻ എന്ന് നാമകരണം ചെയ്ത് ഇന്ന് പാർട്ടി പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ ആനത്താനം റോഡിൽ മൂന്ന് നിലകളിലായി നിർമ്മിച്ചിട്ടുള്ള ഈ ഓഫീസ് മന്ദിരത്തിൽ സി. പി. എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഓഫീസ്, വിപുലമായ ലൈബ്രറി, പാലിയേറ്റിവ് കേന്ദ്രം, സോഷ്യൽ മീഡിയാ സംവിധാനമുറി, 350 ലേറെ പേർക്കിരിക്കാവുന്ന ശബ്ദ ക്രമീകരണമുള്ള ഓഡിറ്റോറിയം, മൂന്ന് മിനി കോൺഫറൻസ് ഹാളുകൾ എന്നിവ പുതിയ ഓഫീസ് മന്ദിരത്തിലുണ്ടാകും. കാഞ്ഞിരപ്പള്ളി ഏരിയായിലെ 13 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലുള്ള 225 ബ്രാഞ്ചുകളിലെ 3550 പാർട്ടി അംഗങ്ങളിൽ നിന്നും പാർട്ടി അനുഭാവികൾ, ബന്ധുക്കൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച പണം ഉപയോഗിച്ചാണ് ഈ മന്ദിരം നിർമ്മിച്ചിട്ടുള്ളത്. സി. പി. എം ന്റെ മുൻ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഓർമ്മയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ സ്മാരകമായി ഇത് ഇനി അറിയപ്പെടും.

 സി. പി , എം ന്റെ  മുതിർന്ന നേതാവും മുൻ എം.എൽ.എയുമായിരുന്ന  കെ. ജെ തോമസ് ചെയർമാനും കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ. രാജേഷ് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി  ഷാനവാസ് ട്രഷററുമായ കമ്മിറ്റിക്കായിരുന്നു നിർമ്മാണ ചുമതല .
    ചൊവ്വാഴ്ച  വൈകുന്നേരം നാലിനാണ് ഉദ്ഘാടനം. ഉദ്ഘാടനത്തിനു ശേഷം കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസൺ സ്റ്റേഡിയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും . മന്ത്രി വി. എൻ വാസവൻ, ജില്ലാ സെക്രട്ടറി എ. വി റസൽ ,നേതാക്കളായ വൈക്കം വിശ്വൻ, കെ. ജെ തോമസ്, അഡ്വ.കെ. അനിൽകുമാർ എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനത്തിനു ശേഷം ആലപ്പുഴ ബ്ലു ഡയമണ്ട്സിൻ്റെന്റെ  ഗാനമേള ഉണ്ടായിരിക്കും. ഓഫീസിലേക്കുള്ള വഴി: ദേശീയ പാത 183ൽ  കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ നിന്നും  മാളിയേക്കൽ പാലം വഴി മുന്നോട്ട് വന്ന് ഇടത്തേക്ക് തിരിയുക. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നിന്നും ആനത്താനം റോഡു വഴിയും ഇവിടെയെത്താം.
error: Content is protected !!