എരുമേലിയിൽ റബർ വ്യാപാരിയെ കാണാതായതായി പരാതി.
എരുമേലി : റബർ വ്യാപാരിയെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. എരുമേലി കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ ആണ് കഴിഞ്ഞ 15 മുതൽ കാണാതായതായതെന്ന് ബന്ധുക്കൾ പറയുന്നു.
കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്‌ടറെ കാണുന്നതിനായി 15 ന് രാവിലെ 8.30 മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷനെന്ന് പോലിസ് അറിയിച്ചു. കാണാതാകുമ്പോൾ പൾപ്പിൾ നിറമുള്ള ഷർട്ടും കറുത്ത പാൻസുമാണ് ധരിച്ചിരുന്നത്. വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് എരുമേലി പോലിസ് അറിയിച്ചു.
