സംസ്ഥാന ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തി ; കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ. ബേബി.
സംസ്ഥാന ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ കറുകച്ചാൽ, പൊൻകുന്നം, മണ്ണാറക്കയം ബൈപ്പാസുകൾക്ക് നിർദ്ദേശം.
കാഞ്ഞിരപ്പള്ളി : 2026-2027 ലെ സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രി നൽകിയത്. പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുന്നതിൻ പ്രകാരം തുടർ നടപടികളിലേക്ക് കടക്കുന്നതായിരിക്കും
ബജറ്റിൽ നിർദ്ദേശിക്കപ്പെട്ട പദ്ധതികൾ.
1) കറുകച്ചാൽ റിംഗ് റോഡ് ബൈപ്പാസ് (ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെ). 65 കോടി.
2) പൊൻകുന്നം ബൈപ്പാസ്. 15 കോടി.
3) മണ്ണാറക്കയം- പനച്ചേപ്പള്ളി- മലബാർ കവല ബൈപ്പാസ്. 10 കോടി.
4) കുന്നുംഭാഗം- ചിറക്കടവ് അമ്പലം ബൈപ്പാസ്. 3 കോടി.
5) പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം. 9 കോടി.
6) പൊന്തൻപുഴ- ആലപ്ര റോഡ്, മണിമല- വള്ളംചിറ- കൊട്ടാങ്കൽ റോഡ് എന്നിവയുടെ ബിഎംബിസി നവീകരണം. 3 കോടി.
7) 15 മൈൽ – ഇളംകുളം റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണവും മറ്റ് അനുബന്ധ പ്രവൃർത്തികളും. 6.50 കോടി.
8) മണ്ണാറക്കയം- പട്ടിമറ്റം റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണവും മറ്റ് അനുബന്ധപ്രവൃർത്തികളും. 4 കോടി.
9) പുളിക്കൽ കവല- കാനം റോഡ്. 3 കോടി.
10) നെടുംകുന്നം- കാവനാൽ കടവ് റോഡ്. 5 കോടി.
11) 12 മൈൽ- നെടുംകുന്നം- ചെട്ടിമുക്ക്- മൈലാടി റോഡ്. 5 കോടി.
12) ഡൊമിനിക് തൊമ്മൻ റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണവും മറ്റ് അനുബന്ധ പ്രവൃർത്തികളും. 3 കോടി.
13) 17 മൈൽ- ചെങ്ങളം റോഡ്. 3 കോടി.
14) ഏഴാം മൈൽ- നെടുങ്ങാടപ്പള്ളി റോഡ്, കൊച്ചുപറമ്പ്- ശാന്തിപുരം റോഡ് ബിഎംബിസി നവീകരണം (ശാന്തിപുരം കവല നവീകരണം ഉൾപ്പെടെ). 2 കോടി
15) തോട്ടക്കാട്- ചേലമറ്റം പടി- കറുകച്ചാൽ- എൻഎസ്എസ് പടി റോഡ് ബി എം ബി സി നവീകരണം (പാലം നിർമ്മാണം ഉൾപ്പെടെ). 8 കോടി.
16) ചാമംപതാൽ- തെക്കേത്തുകവല റോഡ്, മഞ്ഞപ്പള്ളിക്കുന്ന്- ഇരുമ്പുകുഴി- മുട്ടത്തു കവല റോഡ് എന്നിവയുടെ ബി എം ബി സി നവീകരണം. 2 കോടി.
17) കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ട് ഓപ്പൺ സ്റ്റേജ്. 2 കോടി.
18) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലെ സ്കൂളുകൾക്കും പൊതു കളിക്കളങ്ങൾക്കും കായിക അടിസ്ഥാന സൗകര്യ വികസനം. 6 കോടി.
19) കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണം. 3 കോടി.
20) ഇളമ്പള്ളി ഗവ. യുപി സ്കൂൾ, താഴത്തുവടകര ഗവ. ഹൈസ്കൂൾ എന്നിവയ്ക്ക് ഓഡിറ്റോറിയം നിർമ്മാണം. 12 കോടി.
21) ചെങ്കൽ-തച്ചപ്പുഴ റോഡ് ബിഎംബിസി നവീകരണം. 2 കോടി.
22) ഇളപ്പുങ്കൽ- ഇടപ്പള്ളി റോഡ്, കൊടുങ്ങൂർ അമ്പലം ചാമംപതാൽ റോഡ് എന്നിവയുടെ ബിഎം ബിസി നവീകരണം. 10 കോടി.
23) ചാരുവേലി- പൂവത്തോലി-വള്ളിയാ തോട്ടം-കറിക്കാട്ടൂർ കൊവേന്തപ്പടി റോഡ് ബിഎംബിസി നവീകരണം. 4.5 കോടി.
24) എറികാട്- മൂഴിക്കാട് റോഡ്, കപ്പാട്-എലിക്കുളം റോഡ് എന്നിവയുടെ ബിഎംബിസി നവീകരണം. 4.5 കോടി.
