സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന – പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ.
മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ എം.ജെ. എം.എൽ.എ അറിയിച്ചു.
കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു.ഡി.എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്.
രണ്ടാം ഭൂപരിഷ്കരണം, റബ്ബർ താങ്ങുവില 250 രൂപയാക്കിയത് എന്നിവയോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡാറ്റ സയൻസിന്റെയും അത്യാധുനിക ഹബ്ബ് കേരളത്തിൽ സൃഷ്ടിച്ച് യുവജനങ്ങളെ നാട്ടിൽ നിലനിർത്തി പുതുയുഗം സൃഷ്ടിക്കുന്ന ബജറ്റ് കൂടിയാണിത്.
കൂടാതെ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത വിവിധ പദ്ധതികൾ ചുവടെ ചേർക്കുന്നു.
1. എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യതാ പഠനം നടത്തുന്നതിന് -1 കോടി രൂപ
2. മുണ്ടക്കയം FHC-യെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനിന് (അടിസ്ഥാന സൗകര്യ വികസനം)- 1 കോടി രൂപ
3. പൂഞ്ഞാറിനെ വോളിബോൾ ഹബ്ബാക്കി IPL മാതൃകയിൽ ജിമ്മിജോർജ് കേരള വോളി ലീഗ് സംഘടിപ്പിക്കുന്നതിനായി (PPP മോഡൽ) – 50 ലക്ഷം രൂപ.
4. ഈരാറ്റുപേട്ടയിൽ ട്രാഫിക് യൂണിറ്റ് സ്റ്റേഷൻ ആരംഭിക്കുന്നതിന് -50 ലക്ഷം രൂപ.
5. പൂഞ്ഞാർ IHRD എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ മിനി ഐ.ടി പാർക്ക്- 10 കോടി രൂപ.
6. ഈരാറ്റുപേട്ട തടവനാൽ ബൈപ്പാസ് പുനരുദ്ധാരണം- 1 കോടി രൂപ.
7. പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ പഞ്ചായത്തിന്റെ സ്റ്റേഡിയം നവീകരണം- 1 കോടി രൂപ.
8. KSRTC ഈരാറ്റുപേട്ട ഡിപ്പോയിൽ പുതിയ ഡോർമെട്രി cum ഷോപ്പിംഗ് കോംപ്ലക്സ്- 5 കോടി രൂപ.
9. തിടനാട് ഗ്രാമപഞ്ചായത്തിലെ പിണ്ണാക്കനാട്–പടിഞ്ഞാറ്റുമല PWD റോഡ് BM & BC നിലവാരത്തിൽ റീ ടാറിംഗ് ഉൾപ്പെടെ നവീകരിക്കൽ-3 കോടി രൂപ
10. കൂട്ടിക്കൽ പഞ്ചായത്തിൽ ഇളംകാട് ടൗൺ താഴ്വാരം പുല്ലുകയാറിന്റെ വലതുകരയിൽ വിവിധ ഭാഗങ്ങളിലെ തീരസംരക്ഷണ പ്രവൃത്തി- 50 ലക്ഷം രൂപ.
11. എരുമേലി ഗ്രാമപഞ്ചായത്തിലെ കണമല ബൈപാസ് പുനർനിർമ്മാണം- 1 കോടി രൂപ.
12. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പനച്ചിപ്പാറയിൽ ജി.വി രാജാ പ്രതിമയും പാർക്കും സ്ഥാപിക്കൽ -1 കോടി രൂപ.
13. പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ സ്ഥലം ഏറ്റെടുത്ത് നഴ്സിംഗ് കോളേജ് സ്ഥാപിക്കൽ-2 കോടി രൂപ.
14. തിടനാട് പഞ്ചായത്തിൽ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിർമാണം-1 കോടി രൂപ.
15. പൂഞ്ഞാർ പഞ്ചായത്തിലെ ചേന്നാടിൽ സ്റ്റേഡിയം നവീകരണം- 1 കോടി രൂപ.
16. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആയ മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപീകരണം- 10 കോടി രൂപ
17. തീക്കോയി ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളം – കാരികാട്– പതിനഞ്ച് ഏക്കർ – കമ്പിപ്പാലം– വാഗമൺ റോഡ് പുനരുദ്ധാരണം- 1 കോടി രൂപ.
18. മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ്വേക്ക് സമാന്തരമായി മണിമലയാറിനു കുറുകെ പുതിയ പാലവും ഫ്ലൈ ഓവറും-15 കോടി രൂപ
