KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാർഥികൾ കൃഷിയിടം സന്ദർശിച്ചു.

കാഞ്ഞിരപ്പള്ളി : കൃഷിരീതികളെക്കുറിച്ച് പഠിക്കുന്നതിനും അറിവ് നേടുന്നതിനുമായി മൈക്ക സ്കൂളിലെ വിദ്യാർഥികൾ കൃഷിയിടം സന്ദർശിച്ചു. കാർഷക അവാർഡ് ജേതാവ് ഷംസുദ്ദീൻ തോട്ടത്തിലിൻ്റെ കൃഷിയിടത്തിലാണ് വിദ്യാർഥികളെത്തിയത്. വിദ്യാർഥികൾ കൃഷിയെക്കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചറിഞ്ഞു.

ഡ്രാഗൺ ഫ്രൂട്ട് ഫലവൃക്ഷ തൈകളും വാങ്ങിയാണ് വിദ്യാർഥികൾ മടങ്ങിയത്. അധ്യാപകരായ സിന്ധു മോഹൻ, പി .എച്ച്. ഐഷ, ഷഫീന ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!