KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളത്ത് കുടുംബശ്രീയുടെ പച്ചക്കറി വിളവെടുപ്പ്.

എലിക്കുളം പഞ്ചായത്തിലെ എട്ടാം വാർഡിലെ അനുഗ്രഹ, ധനലക്ഷ്മി കുടുംബശ്രീ ഗ്രൂപ്പുകളുടെ സംയുക്ത കർഷക കൂട്ടായ്മയായ തളിർ കർഷകസംഘത്തിന്റെ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാ ടനം ചെയ്തു. വള്ളിപ്പയർ, വഴുതന, പച്ചമുളക്, കുറ്റിപ്പയർ തുടങ്ങിയവയാണ് വിളവെടുത്തത്. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ജോഷി കെ.ആന്റണി മു ഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ സൂര്യാമോൾ, പഞ്ചായത്തംഗങ്ങളായ തുളസി സാബു, സി. മനോജ്, സുജാതാദേവി, മറിയാമ്മ അടിച്ചിലേത്ത്, വി.ഐ. അബ്ദുൾ കരീം, എം.കെ. സുജാത, കൃഷിഓഫീസർ കെ. പ്രവീൺ, അസി.കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, സി.ഡി.എസ്.ചെയർപേഴ്സൺ പി.എസ്. ഷെഹ്ന തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!