ലക്ഷങ്ങങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി പൊൻകുന്നം സ്വദേശിനി എലിസബത്തും, ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ സുനീറും പിടിയിൽ ; സുഹൃത്തുക്കളായ പ്രതികൾ എംഡിഎംഎ കൊണ്ടുവന്നത് ബെംഗളൂരുവിൽ നിന്ന്.
ദേശീയപാതയിൽ വടക്കഞ്ചേരി പന്നിയങ്കരയിൽ 46 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡി എംഎ യുമായി യുവതിയും യു വാവും പിടിയിൽ. പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമാ യി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു പ്രതികൾ വലയിലായത്. ഇന്നലെ രാവിലെ 9ന് ദേശീയപാതയിൽ പന്നിയങ്കര ടോൾ കേന്ദ്രത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് ഇരുവരും എംഡിഎംഎയുമായി രണ്ടു ബസുകളിലായി കോട്ടയത്തേക്കു പോവുകയായിരുന്നു. പന്നിയങ്കരയിൽ എത്തിയപ്പോൾ ബസ് ഇറങ്ങി മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തു നിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ കൈവശം 45.253 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. 244.089 ഗ്രാം ഷാ ഹുലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്നുമാണു കണ്ടെടുത്തത്. സു ഹൃത്തുക്കളായ ഇവർ ബെംഗളുരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനാന്തര ലഹരി കടത്തു സംഘവുമായി ഇവർക്കു ബന്ധമുണ്ടെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

