KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് പഞ്ചായത്തിൽ യോഗദിനാചരണം.

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തും ഗവ.ഹോമിയോ ഡിസ്‌പെൻസറിയും ചേർന്ന് ആയുഷ്മിഷൻ യോഗദിനാചരണം നടത്തി. പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് മോളിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ഡോ.ചാണ്ടി ഇ.ഡാനിയൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.അഞ്ജലി യോഗദിന സന്ദേശം നൽകി.
ഷാക്കി സജീവ്, സേതു മാന്താടൻ, ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ, മോഹനകുമാർ പൂഴിക്കുന്നേൽ, ലതാ ശ്രീകുമാർ, ഉഷാ ശ്രീകുമാർ, സൗമ്യാ പ്രസാദ്, സുമിത എം.മോഹൻ, ഷാലിജ സുന്ദരേശൻ, ലേഖാ സാബു, ശ്രീലതാ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. യോഗപരിശീലക മഞ്ജുഷ വിജയന്റെ നേതൃത്വത്തിൽ യോഗപ്രദർശനവും യോഗതിരുവാതിരയും നടത്തി.

error: Content is protected !!