വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 : ആവേശ തുടക്കമായി.
എരുമേലി : വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ വേൾഡ് കപ്പ് ആവേശവും ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെയും ഭാഗമായി വൺ മില്യൺ തൂഫാൻ ഗോൾസ് ആവേശം തുടക്കം കുറിച്ചു.
സ്കൂൾ മാനേജർ നാസർ പനച്ചിയിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി മിഥിലാജ് പുത്തൻവീട് തൂഫാൻ ഗോൾ അടിച്ചു ഗോൾ വർഷത്തിന് തുടക്കംകുറിച്ചു. മാനേജ്മെന്റ് എക്സിക്യൂട്ടീവ് അംഗം അനസ് പുത്തൻവീട്, ഹെഡ് മിസ്ട്രസ് ഫൗസിയ അസീസ് എന്നിവർ ക്യാമ്പയിനിൽ പങ്കെടുത്തു. അധ്യാപകരും കുട്ടികളും വൺ മില്യൺ ഗോൾസ് ക്യാമ്പയിനിൽ പങ്കാളികളായി.
