ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂളിൽ ലഹരിക്കെതിരായി വൺ മില്യൻ തൂഫാൻ ഗോൾ ചലഞ്ച് നടത്തി.
ചിറക്കടവ് : ലഹരിക്കെതിരായി വൺ മില്യൻ തൂഫാൻ ഗോൾ ചലഞ്ച് ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂളിൽ നടത്തപ്പെട്ടത് ശ്രദ്ധേയമായി.
വിവിധ രാജ്യങ്ങളുടെ ജേഴ്സിയിൽ അണിനിരന്ന കുട്ടികളുടെ ഗോൾ കിക്ക് ചലഞ്ച് അസിസ്റ്റന്റ് വികാരി റവ.ഫാ.നോബി വെള്ളാപള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് ബിൻസി എബ്രഹാമിന്റെ നേതൃത്വത്തിൽ മണ്ണംപ്ലാവ് ജംഗ്ഷനിലേക്ക് റാലി നടത്തപ്പെട്ടു. പ്രദേശവാസികൾക്കായി ഗോൾ കിക്ക് ചലഞ്ച് നടത്തപ്പെട്ടു. തുടർന്ന് പൊൻകുന്നം പ്രൈവറ്റ് ബസ്റ്റാൻഡിൽ ബോധവൽക്കരണവും ഗോൾ കിക്ക് ചലഞ്ചും നടത്തപ്പെട്ടു.
കാഞ്ഞിരപ്പള്ളി DEO റോഷ്ണ അലികുഞ്ഞ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗോൾകിക്ക് ചലഞ്ചിൽ നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും സഹകരണം ഉണ്ടായി. കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു. തുടർന്ന് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ഗോൾ ചലഞ്ച് നടത്തപ്പെട്ടു. സ്റ്റേഷൻ എസ് ഐ, ഗോൾ ചലഞ്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

