കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ സുരക്ഷയില്ല.
കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്സ്റ്റാൻഡിൽ യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചിരുന്നു.
ദിവസേന നൂറുകണക്കിന് സ്വകാര്യ, കെ.എസ്.ആർ. ടി.സി. ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ യാതൊരു സംവിധാ നവുമില്ല.
ബസ്സ്റ്റാൻഡിന് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ബസുകളും യാത്രക്കാരും കയറിയിറങ്ങുന്നതാണ് കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡ്. ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് മാത്രമാണ് പ്രത്യേക സ്ഥലമുള്ളത്.
മറ്റ് സ്ഥലങ്ങളിലേക്കു ള്ള ദീർഘദൂര ബസുകളടക്കം പലസ്ഥലങ്ങളിൽ നിർത്തി ആളെ കയറ്റിയിറക്കുന്നത് സ്റ്റാൻഡിൽ ഗതാഗതത്തിരക്കുണ്ടാക്കുന്നു. കഴിഞ്ഞ ട്രാഫിക് കമ്മിറ്റിയിലടക്കം ബസ്സ്റ്റാൻഡിൽ സുരക്ഷയൊരുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, പോലീസ് പരിശോധനകളടക്കം ബസ്സ്റ്റാൻഡിൽ നടക്കുന്നില്ല. ബസുകൾ കൃത്യമായി നിർത്തിയിടുന്നുണ്ടെന്ന് പരിശോധിക്കാനും ആളില്ല.
പ്രവേശനകവാടത്തിൽ തന്നെ ബസുകൾ നിർത്തി ആളെക്കയറ്റുന്നത് പുത്തനങ്ങാടി റോഡിൽ ബസുകൾ കുടുങ്ങിക്കിടക്കുന്നതിനും ഇടയാക്കുന്നു. ചെറിയ ബസ് കാത്തിരിപ്പ് കേന്ദ്രമായതിനാൽ യാത്രക്കാർ ബസ് ബേയിൽ തന്നെ ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണുള്ളത്.
ബസ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ പകൽ സമയങ്ങളിൽ പ്രവേശിച്ചാൽ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാൽ, ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് പതിവാണ്. അനധികൃത ഓട്ടോറിക്ഷാ പാർക്കിങ്ങും പുത്തനങ്ങാടി റോഡിൽ ബസ്റ്റാൻഡ് പ്രവേശനകവാടത്തി ലുണ്ട്. മുൻപ് പോലീസ് എയ്ഡ് പോസ്റ്റുണ്ടായിരുന്ന സ്റ്റാൻഡിൽ പോലീസിന്റെ സേവനവും മുഴുവൻ സമയമില്ല.
കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ സുരക്ഷയൊരുക്കുന്നതിന് പോലീസും പഞ്ചായത്തും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
