KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓപ്പറേഷൻ തൂഫാൻ ; മുണ്ടക്കയത്ത് ലഹരിവിരുദ്ധ ദിനം 26-ന്.

മുണ്ടക്കയം: യുവജനങ്ങളെ കാർന്നുതിന്നുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ മുണ്ടക്കയത്ത് ഒരു കൂറ്റൻ പ്രതിരോധ മുന്നേറ്റമൊരുങ്ങുന്നു. ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ദിനം ആചരിച്ച് മയക്കുമരുന്നിന്റെ വിപത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

26-ന് ബുധനാഴ്ച ഉച്ചക്ക് 1.30-ന് മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് പ്രധാന ചടങ്ങുകൾ നടക്കുക.
മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടക്കയം, കൊരുത്തോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെയും, മുണ്ടക്കയം പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെയും മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പൂർണ്ണ പിന്തുണയോടെയാണ് പരിപാടി.

ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി
മയക്കുമരുന്നിനെതിരെ ജനങ്ങളുടെ ഐക്യം പ്രഖ്യാപിക്കുന്നതിനായി കൂറ്റൻ റാലി, യുവാക്കളുടെ പങ്കാളിത്തത്തോടെയുള്ള ഫ്ലാഷ് മോബ്,
മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങൾ ചിത്രീകരിക്കുന്ന തെരുവ് നാടകം, കുട്ടികളുടെയും യുവാക്കളുടെയും പങ്കാളിത്തത്തോടെ സ്കിറ്റുകൾ എന്നിവ സംഘടിപ്പിക്കും.

മയക്കുമരുന്നിനെതിരെ ഒന്നിക്കുക, ലഹരിമുക്ത സമൂഹത്തിനായി ഒന്നിച്ചണിനിരക്കുക എന്നതാണ് ഈ പരിപാടിയുടെ മുദ്രാവാക്യം. മയക്കുമരുന്ന് മാഫിയയുടെ കെണിയിൽപ്പെടാതിരിക്കാൻ കുട്ടികളെയും യുവജനങ്ങളെയും ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യം മുണ്ടക്കയം സി.ഐ ചൂണ്ടിക്കാട്ടി. ‘ഓപ്പറേഷൻ തൂഫാൻ’ പരിപാടിയിലൂടെ മയക്കുമരുന്ന് മാഫിയയ്ക്ക് കനത്ത മുന്നറിയിപ്പ് നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധ ദിനത്തിൽ പങ്കുചേർന്ന് മയക്കുമരുന്നിനെതിരെ ഒരു ഐക്യമുന്നണി കെട്ടിപ്പടുക്കാൻ എല്ലാ ജനങ്ങളുടെയും സഹകരണം മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ സജീവ് കുമാർ അഭ്യർത്ഥിച്ചു

error: Content is protected !!