KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വികസന പദ്ധതികളുടെ രൂപരേഖ കൈമാറി.

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അഞ്ചാം- വാർഡ് – (മൈക്കോളജി) കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ  വാർഡിൻ്റെ വികസന പദ്ധതികളുടെ രൂപരേഖ  അഡ്വ: എം. ജെ. സെബാസ്റ്റ്യൻ എം എൽ. എ. ക്ക് കൈമാറി.35-ാം മൈൽ – വണ്ടൻപതാൻ ( ശബരിമലറോഡ് ) പി.ഡബ്ല്യു.ഡി  ഏറ്റെടുക്കുക,
മുണ്ടക്കയം – മൈക്കോളജി – വണ്ടൻപതാൽ റോഡ് വീതി കൂട്ടി  ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുക,
 കീച്ചൻ പാറയിലെ 60 ൽ പരം കുടുംബങ്ങൾക്ക്  പട്ടയം നൽകുവാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കു,
കുമളി – എരുമേലി ശബരിമല റോഡിലെ  നെടുംതോടിനു സമീപത്തെ അപകടപരമായ വളവുകൾ നിവർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക,
വാർഡിലെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം കണ്ടെത്താൻ വേണ്ട മേൽ നടപ്പികൾ സ്വീകരിക്കുക. തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  
എം. എൽ. എ. ക്ക് നിവേദനം നൽകി. 

error: Content is protected !!