KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രായപരിധി വർദ്ധിപ്പിക്കാൻ മന്ത്രിക്ക് നിവേദനം.

പെരുവന്താനം: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മൃഗാശുപത്രികളുടെ സബ് സെന്ററുകളിൽ അയൽക്കൂട്ടങ്ങളിൽ നിന്നുള്ള സ്ത്രീകളെ നിയമിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 60 വയസ്സായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട്  തൊഴിൽ, വനിതാ ശിശുക്ഷേമ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിവേദനം നൽകി.

അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘമാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം കൈമാറിയത്

error: Content is protected !!