കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ Rising Stars 2K26 Logo പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി, മണിമല, പാറത്തോട്, എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ നിന്നും 10-ാം ക്ലാസ്സ്, പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+ ലഭിച്ച വിദ്യാർത്ഥികളെയും സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് നേടിയവരെയും ജൂലൈ 2 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ആദരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ അറിയിച്ചു.
അനുമോദന ചടങ്ങ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എ മാരായ പ്രൊഫ. റോണി.കെ. ബേബി, അഡ്വ. എം.ജെ സെബാസ്റ്റ്യൻ എന്നിവരെയും ചടങ്ങിൽ ആദരിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ – സാമൂഹിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

പടം അടിക്കുറിപ്പ്:
ഇക്കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് നേടിയവരെയും “റൈസിംഗ് സ്റ്റാർസ് 2K26 ” എന്ന പേരിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആദരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു.
