KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡൊമിനിക്സിൽ നവാഗതർക്ക് സ്വീകരണം നൽകി.

കാഞ്ഞിരപ്പള്ളി: ഈ വർഷം ബിരുദ പഠനത്തിന് പുതുതായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് സെന്റ് ഡോമിനിക്സ് കോളേജ് ഊഷ്മളമായ സ്വാഗതം നൽകി. രാവിലെ 10 മണിക്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ച പൊതുസമ്മേളനം കേരള സംസ്ഥാന സർവവിജ്ഞാനകോശം പ്രസിദ്ധീകരണ വിഭാഗത്തിന്റെ മുൻ മേധാവി ഡോ. മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു. പഠിക്കുന്ന വിഷയത്തോടുള്ള സ്‌നേഹം കഠിനപരിശ്രമത്തിലേക്കും കഠിനപരിശ്രമം വിഷയത്തിന്മേലുള്ള ആധികാരികതയിലേക്കും അത് ജീവിതവിജയത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കുമെന്ന് അവർ പറഞ്ഞു.

ഈ വർഷം 400 ഓളം വിദ്യാത്ഥികളാണ് കോളജിൽ പ്രവേശനം നേടിയിരിക്കുന്നത്. കോളജിന്റെ സ്വീകാര്യതക്കൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ പുത്തനുണർവ്വിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ശ്രീ റോജി എം ജോൺ സംസ്ഥാന തലത്തിൽ ബിരുദ ക്ലാസുകൾ ഉദ്ഘാടനം ചെയ്യുന്നതും പ്രദർശിപ്പിച്ചു. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. കുര്യൻ താമരശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ബിനോ പി ജോസ് അധ്യക്ഷനായിരുന്നു. ബർസാർ റവ ഡോ മനോജ് പാലക്കുടി, ഹാരി സി ജോസഫ്, ഡോ രശ്മി ടോം എന്നിവർ പ്രസംഗിച്ചു. നവാഗതരായ വിദ്യാർഥികളുടെ മാതാപിതാക്കന്മാരും സ്വീകരണ യോഗത്തിൽ സംബന്ധിച്ചു.

യോഗത്തിനു ശേഷം പതിമ്മൂന്ന് ബിരുദ പ്രോഗ്രാമുകളിലേക്ക് പുതുതായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് സ്വന്തം ഡിപ്പാർട്ടുമെന്റ്കളിൽ സ്വാഗതവും നിർദ്ദേശങ്ങളും നൽകി.

error: Content is protected !!