സി.ഐ.ടി.യു ധർണ സംഘടിപ്പിച്ചു
മുണ്ടക്കയം: സ്വകാര്യ ബസ് മേഖലയിലെ രൂക്ഷമായ പ്രതിസന്ധിയും, സർക്കാരിന്റെ, സ്വകാര്യ മേഖല വിരുദ്ധ നിലപാടുകൾക്കെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ധർണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ തൊഴിലാളികൾ നേരിടുന്ന തൊഴിൽ നഷ്ടവും വേതന പ്രതിസന്ധിയും പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ എം.ജി. രാജു അധ്യക്ഷത വഹിച്ചു. പി.എസ്. സുരേന്ദ്രൻ, സി.വി. അനിൽകുമാർ, കെ.എൻ. സോമരാജൻ, പി.കെ. പ്രദീപ്, കെ.ടി. സനൽ, റോയ്, അനീഷ് എന്നിവർ പ്രസംഗിച്ചു.

