KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല.

മുണ്ടക്കയം : നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടും, വിദ്യാഭ്യാസ മന്ത്രിയും , പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, സമാധാനപരമായി സമരം ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസിന്റെ മറ്റ് നേതാക്കളെയും ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മണ്ഡലം പ്രസിഡന്റ് കെ എസ് രാജു അധ്യക്ഷത വഹിച്ചു. വി.ടി. അയ്യൂബ് ഖാൻ, നൗഷാദ് ഇല്ലിക്കൽ, ബോബി കെ മാത്യു, ബെന്നി ചേറ്റുകുഴി, ടി.ടി.സാബു അഡ്വക്കേറ്റ് റിമിൻ രാജൻ, എൻ ആർ സുരേഷ്, അരുൺ കോക്കാപള്ളി, അച്ചു ഷാജി, ജോസിൻ ആനിത്തോട്ടം, മണികണ്ഠൻ, ഫസൽ, സാബു മടുകാങ്കൽ, വർഗീസ് വേങ്ങത്താനം, ബാരിഖ് നിഷാദ്, എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!