KSSPA യൂണിറ്റ് ഉദ്ഘടനം.
പാറത്തോട് : ഡൽഹിയിൽ ഇൻഡ്യൻ പാർലമെന്റിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരേ നരേന്ദ്രമോദി ഭരണകൂടം നടത്തിയ നിഷ്ഠൂരമായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് KSSPA നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.എസ് സലിം ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. മണിലാൽ, ഈ .എൻ. ഹർഷകുമാർ, ജില്ലാ പ്രസിഡണ്ട് പി.ജെ. ആന്റണി , ജില്ലാ സെക്രട്ടറി എം.കെ ശ്രീരാമചന്ദ്രൻ, ശശീന്ദ്ര ബാബു, ബി. റോബർട്ട്, ജോർജ്കുട്ടി കുരുവിള, ജെയിംസ് പുളിക്കൽ ഫൈസൽ മുഹമ്മദ്എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം, പത്തു വർഷക്കാലം പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച പിണറായി വിജയന്റെ ദുർഭരണത്തിന് അറുതി വരുത്തുന്നതിന് പ്രവർത്തിച്ച സർവീസ് പെൻഷൻകാരെ സംരക്ഷിക്കണമെന്നും പിണറായി വിജയൻ സർക്കാർ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നും, അതിന് വി. ഡി സതീശൻ നയിക്കുന്ന യുഡിഎഫ് ഭരണകൂടം തയ്യാറാകണമെന്ന് കെ എസ് എസ് പി എ സംസ്ഥാന ജനറൽ സെക്രട്ടറി ടി എസ് സലിം ആവശ്യപ്പെട്ടു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കെ എസ് എസ് പി എ പാറത്തോട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് രൂപീകരണ യോഗത്തിൽ ജോർജുകുട്ടി കുരുവിള വളയത്തിൽ അധ്യക്ഷത വഹിച്ചു.
ജോർജുകുട്ടി കുരുവിള വളയത്തിൽ പ്രസിഡന്റ്, ജെയിംസ്. പി. എ പുളിക്കൽ, സെക്രട്ടറി, ജോർജുകുട്ടി ജോസഫ് കളപ്പുരക്കൽ,വൈസ് പ്രസിഡന്റ്, ജാക്ക്വിലിൻ സെബാസ്റ്റ്യൻ വളയത്തിൽ ജോയിന്റ് സെക്രട്ടറി, മുഹമ്മദ് ഫൈസൽ പുത്തൻ പ്ലാക്കൽ ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വർഗീസ് കൊച്ചുകുന്നേൽ, മിനിട്രീസ ജോസഫ്, സാജു ജോസഫ് എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.
