പാമ്പുകടിയേറ്റ് മരണപെട്ടു.
ഇടക്കുന്നം : ഇടക്കുന്നം മേരിരിമാത പള്ളിക്ക് സമീപം താമസിക്കുന്ന വഞ്ചിമല രാജു കുഞ്ഞപ്പൻ (60) (മത്തൻകുഞ്ഞ്) പാമ്പുകടിയേറ്റ് മരണപെട്ടു. വെള്ളിയാഴ്ച രാവിലെ പറമ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കവേ പാമ്പുകടിയേൽക്കുകയായിരുന്നു. ഉടൻതന്നെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, വഴിമദ്ധ്യേ മരണം സംഭവിച്ചു . സംസ്കാരം പിന്നീട്.
