കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ.. പന്തലിന്റെ കാൽനാട്ട് കർമ്മം നടത്തി.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലി വർഷത്തിൽ, മേജർ ആർക്കി എപ്പിസ്കോപ്പൽ, പുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും, പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളും , ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 08 വരെ നടത്തപ്പെടുന്നു.
എട്ടുനോമ്പ് തിരുനാളിന്റെ ഭാഗമായുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം, വികാരി ആർച്ച് പ്രീസ്റ്റ് ഫാ. കുര്യൻ താമരശ്ശേരി നിർവഹിച്ചു. അറുപതായിരം സ്‌ക്വായർ ഫീറ്റ് വിസ്തീർണത്തിൽ ആണ്, എല്ലാ വിധ സൗകര്യങ്ങളോടെ വിശാലമായ പന്തൽ നിർമ്മിക്കുന്നത് .
പഴയ പള്ളി റെക്ടർ.റവ.ഫാ. ജോൺ വെട്ടുവയലിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് മുളങ്ങാശ്ശേരിൽ, ഫാ.ഇമ്മാനുവൽ മണിമല, കൈക്കാരന്മാർ, ജനറൽ കൺവീനർ ബിജു പത്യാല , പബ്ലിസിറ്റി കൺവീനിയർ രഞ്ജു തോമസ്, വിവിധ തിരുനാൾ കമ്മിറ്റി കൺവീനർമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ, കൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
