KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീട്ടിലേക്കുള്ള വഴിയിൽ വെച്ചിരുന്ന ബൈക്ക് കത്തി നശിച്ചു.

പൊൻകുന്നം: 19-ാം മൈലിന് സമീപം വീട്ടിലേക്കുള്ള റോഡിന്റെ അരികിൽ വെച്ചിരുന്ന ബൈക്ക് കത്തിനശിച്ചു. തെക്കേത്തുകവല കൈപ്പനാനിക്കൽ ഷിബുമോന്റെ പാഷൻ പ്രോ ബൈക്കാണ് നശിച്ചത്.

ഷിബുമോൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കുള്ള റോഡരികിലാണ് ബൈക്ക് വെച്ചിരുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ഗ്യാസ് ഏജൻസി ജീവനക്കാരനായ ഷിബുമോൻ ആറുമണിയോടെ ബൈക്ക് വെച്ചതിന് ശേഷം വീട്ടിലുണ്ടായിരുന്നു. തീപിടിച്ചതറിഞ്ഞെത്തി വെള്ളമൊഴിച്ച് കെടുത്താൻ നോക്കിയെങ്കിലും ആളിപ്പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. പൂർണമായും കത്തിപ്പോയി.

ഫോട്ടോ അടിക്കുറിപ്പ് : പൊൻകുന്നം 19-ാം മൈലിന് സമീപം ബൈക്കിന് തീപിടിച്ചപ്പോൾ ഫയർഫോഴ്‌സ് അണയ്ക്കുന്നു

error: Content is protected !!