മഴക്കെടുതി : ദുരിതബാധിതർക്ക് അടിയന്തിര സഹായം നൽകുമെന്ന് പ്രൊഫ. റോണി.കെ ബേബി എം.എൽ.എ.
കാഞ്ഞിരപ്പള്ളി : മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ നൽകുന്നതിന് സർക്കാർ സംവിധാനം സജ്ജമാണെന്ന് റോണി.കെ ബേബി എം.എൽ.എ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുവാനും ദുരന്തനിവാരണ പ്രവർത്തനങ്ങളൾ ഏകോപിപ്പിക്കാനും പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാലയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി എ.ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമ്മാക്കൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആശാ ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി, മെമ്പർ സിനി ജിബു, സ്റ്റേഷൻ ഹൗസ് ഓഫീസർ സി. കെ.മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് .സജീഷ്, ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജെ. അഞ്ജന ,ഡെപ്യൂട്ടി തഹസിൽദാർ പി.എസ്. നിജുമോൻ ,വില്ലേജ് ഓഫീസർ മുഹമ്മദ് ഇക്ബാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ചന്ദ്രൻ , ഗ്രാമപഞ്ചായത്തംഗങ്ങളായ മനോജ് ജോസഫ് , കൊച്ചു റാണി തോമസ് , ജോയി മുണ്ടാമ്പള്ളി, സജിൻ വട്ടപ്പള്ളി, റിജോ വാളാന്തറ, ചാക്കോച്ചൻ ചുമപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.
