പി. പി. റോഡിൽ വാഹനാപകടം ; ബൈക്ക് യാത്രികനായ യുവാവ് മരണപെട്ടു .
പൊൻകുന്നം – പാലാ റോഡിൽ അഞ്ചാം മൈലിൽ മഞ്ചക്കുഴിയിൽ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ നടന്ന വാഹനാപകടത്തിൽ 23 വയസ്സുകാരൻ യുവാവ് മരണപെട്ടു. ടെംമ്പോ ട്രാവലറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക് യാത്രികനായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല . കൊപ്രാക്കുളം തച്ചപ്പുഴ വീട്ടിൽ അനന്തു (23) വാണ് മരണമടഞ്ഞത്. മൃതദേഹം പൊൻകുന്നം സിംസ് ആശുപത്രിയിൽ. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നുപോയി.
