KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി. ഐ. ഷുക്കൂർ അനുസ്‌മരണം നടത്തി

പാറത്തോട് : സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും തോട്ടം തൊഴിലാളി യൂണിയൻ ( എച്ച് ഇ ഇഎ – സി ഐ ടി യു ) ജനറൽ സെക്രട്ടറിയുമായിരുന്ന പി ഐ ഷുക്കൂറിന്റെ എട്ടാമത് ചരമവാർഷികം ആചരിച്ചു.
പാറത്തോട് ടൗണിൽ ചേർന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി. ഷാനവാസ് ഉദ്‌ഘാടനം ചെയ്തു. പാറത്തോട് ടൗൺലോക്കൽ കമ്മിറ്റി ഓഫീസിൽ ഷാനവാസ് പതാകയും ഉയർത്തി. പാറത്തോട് ടൗ ൺലോക്കൽ സെക്രട്ടറി പി.കെ.ബാലൻ അദ്ധ്യക്ഷനായി.

കെ.എ. സിയാദ്, കെ.കെ.ശശികുമാർ, റ്റി.ആർ രവിചന്ദ്രൻ, മാർട്ടിൻ തോമസ്, വി.എം.ഷാജഹാൻ, അന്നമ്മവർഗ്ഗീസ്, സന്തോഷ് പല്ലാട്ട്, റ്റി എ. സെയിനില്ലാ, സിന്ധു മോഹൻ, പി.വൈ. ഷെജി എന്നിവർ സംസാരിച്ചു.
പി. ഐ. ഷുക്കൂറിന്റെ ഭവനത്തിൽ അഡ്വ.പി.ഷാനവാസിന്റെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകരെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.

error: Content is protected !!