KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല റോഡിൽ കണമല ഇറക്കത്തിന് സുരക്ഷ കൂട്ടുന്നു; അട്ടിവളവിൽ 22 ലക്ഷം രൂപ ചിലവിൽ സംരക്ഷണഭിത്തി നിർമാണം തുടങ്ങി.

എരുമേലി : കഴിഞ്ഞ ഓരോ സീസണിലും ശബരിമല തീർത്ഥാടന യാത്രയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ച പോയിന്റാണ് കണമല ഇറക്കം. സർക്കാരും പൊതു മരാമത്ത് വകുപ്പും കൂടുതൽ പഴി കേട്ട ഈ ഇറക്കത്തിൽ പകരം ബദൽ പാത അടക്കം ഇതിനോടകം പരിഹാരങ്ങൾ പലതും നോക്കിയിട്ടും അപകടങ്ങൾ മാറുന്നില്ല. ഇത്തവണ ഇങ്ങനെയാകരുത് എന്ന ലക്ഷ്യത്തിൽ സുരക്ഷാ ജോലികൾക്ക് സർക്കാർ നിർദേശപ്രകാരം കൂടുതൽ മുൻഗണന നൽകുകയാണ് നിലവിൽ ദേശീയ പാതയിലുള്ളയുടെ ഭാഗമായ കണമല ഇറക്കത്തിലെ അതീവ അപകട മേഖലയായ അട്ടിവളവിനെ കോൺക്രീറ്റ് ഭിത്തിയുടെ സംരക്ഷണ വലയത്തിൽ ആക്കാനാണ് തീരുമാനം . ഇതിനായി നിർമാണം തുടങ്ങി. 24 മീറ്റർ നീളത്തിൽ 3.60 മീറ്റർ ഉയരത്തോടെ ആണ് സംരക്ഷണ ഭിത്തിയുടെ നിർമാണം. 5 മീറ്റർ ഉയരത്തിൽ റോഡിനു മുകളിൽ പാരപ്പറ്റും നിർമിക്കും. ഇതോടൊപ്പം ഇറക്കത്തിൽ കൂടുതൽ ബ്ലിങ്കിങ് ലൈറ്റുകളും വാഹന വേഗം കുറയ്ക്കുന്ന സ്റ്റഡ്ഡുകളും തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പടെ വിവിധ ഭാഷയിൽ അപകട സൂചന മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ വെളിച്ചവും അപകട സുരക്ഷ ബോർഡുകളും വെയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. 22 ലക്ഷം രൂപയോളം ആണ് ഇതിന് ഫണ്ട് ചെലവിടുന്നത്.

അപകടം ഒഴിവാക്കുന്നതിനും റോഡിൽനിന്ന് നിയന്ത്രണം വിടുന്ന വാഹനങ്ങൾ ഇടിച്ചുനിൽക്കുന്നതിനും വേണ്ടി ദേശീയ പാത അതോറിറ്റിയാണ് സംരക്ഷണ ഭിത്തി നിർമിക്കുന്നത്. വളവിൽ രണ്ട് ക്രാഷ്ബാരിയറുകളാണു ഉണ്ടായിരുന്നത്. എന്നിട്ടും മറ്റ് സംസ്ഥാനങ്ങളിൽനിന്നു വരുന്ന തീർഥാടന വാഹനങ്ങൾ ഈ ക്രാഷ് ബാരിയറുകളിൽ ഇടിച്ച് മറിഞ്ഞ് ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായത്. നിയന്ത്രണം വിടുന്ന വാഹനങ്ങൾ ഇടിക്കുമ്പോൾ ക്രാഷ് ബാരിയർ തകർന്നു പോകുന്നതായിരുന്നു പതിവ്. കോൺക്രീറ്റ് സംരക്ഷണ ഭിത്തി സ്ഥാപിക്കുന്നതോടെ വാഹനങ്ങൾ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിൽക്കുമെന്ന് അധികൃതർ അറിയി ച്ചു. ബസുകൾ പോലുള്ള വലിയ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്. അതിനാൽ ക്രാഷ് ബാരിയർ ഇടിച്ച് തകർത്ത ശേഷം കുഴിയിലേക്ക് മറിയുകയാണ് പതിവ്. തീർഥാടന കാലം തുടങ്ങുന്നതിനു മുൻപ് പൂർത്തിയാക്കുന്ന വിധമാണ് നിർമാണജോലികൾ പുരോഗമിക്കുന്നത്.

. എല്ലാ വർഷങ്ങളിലും കണ മല അട്ടി വളവിലും എരുത്വാ പ്പുഴ ഇറക്കത്തിലും തീർഥാടന കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. ഈ അപകടങ്ങൾക്ക് മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയ കാരണങ്ങൾ ഇവയാണ്.: –

മറ്റ് സംസ്ഥാനങ്ങളിൽനി ന്നു വരുന്ന ഡ്രൈവർമാർക്ക് എരുത്വാപ്പുഴ ഇറക്കവും വളവുമുളള റോഡിൽ കൂടി ഡ്രൈവ് ചെയ്യുള്ള പരിചയക്കുറവ്

. മിക്ക വാഹനങ്ങളുടെയും ബ്രേക്ക് സംവിധാനമായ എയർ ബ്രേക്ക് തകരാറിലാകു ന്നത്

. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ, തേഡ്, ടോപ് ഗിയറുകളിൽ ഇറക്കം ഇറങ്ങും. എരുത്വാപ്പുഴ മുതൽ കണമല വരെയുള്ള 2.5 കിലോ മീറ്റർ ഇറക്കത്തിൽ ഇതേ ഗിയറുകളിൽ മാത്രം ഇറങ്ങുന്ന വാഹനങ്ങൾ സ്വാഭാവികമായി വേഗത്തിലാകും. തുടർച്ചയായി ബ്രേക്ക് ചവിട്ടേണ്ടി വരുകയും ഇതുമൂലം എയർ കുറഞ്ഞ് ബ്രേക്ക് സംവിധാനം തകരാറിലാകുകയും ചെയ്യും.

. വാൻ, മിനി ബസ് എന്നിവ പോലുള്ള വാഹനങ്ങളുടെ ബ്രേക്ക് തേഞ്ഞുതീർന്ന് അപകടമുണ്ടാകാറുണ്ട്. വാഹനങ്ങളുടെ ബ്രേക്ക് സംവിധാനം വഴി യിൽ പരിശോധിക്കാറില്ല.

. ദീർഘ ദൂരം ഡ്രൈവ് ചെയ്യുന്നതുമൂലം ഡ്രൈവർ മാർ ഉറങ്ങാനുള്ള സാധ്യത കൂടുതലാണ്.

error: Content is protected !!