KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മദ്ബഹാ ശുശ്രൂഷികളുടെ സംഗമം നടത്തി.

കാഞ്ഞിരപ്പള്ളി : രൂപത ജൂബിലി മദ്ബഹാ ശുശ്രൂഷികളുടെ സംഗമം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വിശ്വാസ ജീവിത പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, പെരുവന്താനം ഫൊറോനാ വികാരി ഫാ. സോബിൻ താഴത്തുവീട്ടിൽ, മിഷൻ ലീഗ് രൂപത ജോയിന്റ് ഡയറക്ടർ ഫാ. സജിൻ ഇലവനാമുക്കട, കാഞ്ഞിരപ്പള്ളി രൂപത മുഖ്യ വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം, പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, മുണ്ടക്കയം ഫൊറോനാ വികാരി. ഫാ. ജെയിംസ് മുത്തനാട്ട്, മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഞള്ളിയിൽ, രൂപത ജൂബിലി കൺവീനർ വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, മിഷൻ ലീഗ് രൂപത പ്രസിഡന്റ്‌ ജോബിൻ വരിക്കമാക്കൽ, കുട്ടികളുടെ പ്രസിഡന്റ്‌ ഡാനിയേൽ കുഴിവേലിമറ്റത്തിൽ, റീജന്റ്
ബ്രദർ ജീവൻ ഞള്ളിയിൽ, വൈസ് ഡയറക്ടർ സി. കൊച്ചുറാണി എസ് എച്ച്. എന്നിവർ പ്രസംഗിച്ചു.

error: Content is protected !!