പൂർവ വിദ്യാർഥി സംഗമം നടത്തി.
ഇടക്കുന്നം : മേരിമാതാ പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പൂർവ വിദ്യാർഥി സംഗമം അമൽജ്യോതി എൻജിനീയറിങ് കോളജ് ഡയറക്ടർ ഫാ.ഡോ. റോയ് ഏബ്രഹാം പഴയപറമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽമാരായ സിസ്‌റ്റർ ആൻസ് മാത്യു, സിസ്‌റ്റർ റോസ് ടോം, സിസ്‌റ്റർ ലിറ്റിൽ റോസ് എന്നിവരെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്‌റ്റർ റോസ്മിൻ, പി.ടി.എ പ്രസിഡന്റ് ബിജോജി തോമസ്, മുൻ പി.ടി.എ പ്രസിഡന്റ് ഷാബോച്ചൻ മുളങ്കാശ്ശേരി, സ്‌റ്റാഫ് സെക്രട്ടറി പാർവതി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.
