KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലഹരി ഉപേക്ഷിക്കാം.. കരിമ്പുകയത്ത് എത്തി ഇനി ‘റിലാക്സ്’ ആകാം.

എരുമേലി: കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള എക്‌സൈസ് നടത്തി വരുന്ന വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗിക്കുന്നവർ ഒത്തുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളെ പൊതുജനങ്ങൾക്ക് പ്രയോജനപ്രദമായ ഇടങ്ങളാക്കി മാറ്റുന്നതിനായി എക്‌സൈസ് വകുപ്പ് ആവിഷ്കരിച്ച ‘റിലാക്സ്’ പദ്ധതിക്ക് വേണ്ടി എരുമേലി എക്‌സൈസ് റേഞ്ച് പരിധിയിലുള്ള കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ കരിമ്പുകയം തിരഞ്ഞെടുത്തു . പദ്ധതിയുടെ ഉദ്ഘാടനം 24/09/2026ന് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി വ്യാഴാഴ്ച നിർവഹിച്ചു.

എരുമേലി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശിവകുമാർ ജി. അധ്യക്ഷനായ യോഗത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വാർഡ് മെമ്പർ റിജോ വാളാന്തറ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . ചേനപ്പാടി ആർ വി ജി ഹൈസ്കൂളിലെ വിമുക്തി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

ലഹരി ഉപയോഗത്തിന് സാധ്യതയുള്ള ഇടങ്ങളെ സമൂഹത്തിനും പൊതുജനങ്ങൾക്കും പ്രയോജനകരമായ ഇടങ്ങളാക്കി മാറ്റുന്നതിലൂടെ ആരോഗ്യകരവും ലഹരിമുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ ലക്ഷ്യത്തിന് ഈ പദ്ധതി സഹായകരമാകുന്നതാണ്.

error: Content is protected !!