KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മാർക്കറ്റിംഗ്, ഫിനാൻസ് , സാങ്കേതിക ക്ഷമത എന്നീ മേഖലകളിലെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യം വച്ച് കേന്ദ്ര – സംസ്ഥാന പദ്ധതികളുടെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ
പ്രൊഫ. റോണി .കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വ്യവസായ കേന്ദ്രം ജില്ലാ മാനേജർ പി.എ.നജീബ് , പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നമ്മ വർഗീസ്, സുനി പത്യാല , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ.വി.റ്റി.അയൂബ് ഖാൻ, ജോണികുട്ടി മഠത്തിനകം,സിനി ജിബു, ഉപ ജില്ലാ വ്യവസായ ഓഫീസർ ലോറൻസ് മാത്യു, ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.കെ.ഫൈസൽ, കേരള ബാങ്ക് റീജിയണൽ മാനേജർ രവി തോമസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ ഷെബിൻ കുരുവിള, ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ച് മാനേജർ ജസ്റ്റിൻ ബാബു, ബാങ്ക് ഓഫ് ബറോഡാ ബ്രാഞ്ച് മാനേജർ ജോസ് ജെ ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ പദ്ധതികളിലായി വ്യവസായങ്ങൾക്കുള്ള ലോൺ, സബ്‌സിഡി എന്നിവ വിതരണം ചെയ്യുകയും, സംരംഭകരുടെ പുതിയ ലോൺ അപേക്ഷകൾ സ്വീകരിക്കുകയും ലൈസൻസുകൾ വിതരണം നടത്തുകയും ചെയ്തു.

error: Content is protected !!