KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട്ടിൽ കേരളോത്സവത്തിന് തുടക്കമായി.

പാറത്തോട് ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. പാറത്തോട് ടൗണിൽ നിന്നും ആരംഭിച്ച വിളംബരജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. വർണ്ണശബളമായ ഘോഷയാത്രയിൽ ആയിരത്തോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ഘോഷയാത്രയിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ നേതൃത്വം നൽകി. ഘോഷയാത്രയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വാർഡിന് ട്രോഫികൾ നാളെ നടക്കുന്ന കലാകായിക മത്സരത്തിന്റെ ഉദ്ഘാടനം നടത്തുന്ന എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ എം.ജെ എം.എൽ.എ നിർവഹിക്കും . വിളംബര ഘോഷയാത്രയിലും യോഗത്തിലും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് മാത്യു,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എ അബ്ദുൾ അസീസ്, മേഴ്സി സെബാസ്റ്റ്യൻ, വിഭന്യ വിജയൻ, വാർഡ് മെമ്പർമാരായ സജി കുരീക്കാട്ട്, വിജയമ്മ വിജയലാൽ, സുമിന അലിയാർ, രഞ്ജിത്ത് വി.റ്റി, മാർട്ടിൻ തോമസ്, ഫിലോമിന റെജി, നിഷാമോൾ കെ.കെ, ബിജോജി തോമസ്, എം.കെ മോഹനൻ, രേണുക സാബു, വി.എം ഷാജഹാൻ, ജോസഫ് മാത്യു, വിന്‍സെന്‍റ് മാത്യു, ജാക്വിലിൻ സെബാസ്റ്റ്യൻ, സൈമ സഹീർ, തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!