KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം നടത്തി.

കാഞ്ഞിരപ്പള്ളി : ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കുട്ടികൾക്കിന്നും പ്രചോദനമാണെന്ന് പ്രൊഫ. റോണി.കെ. ബേബി എം.എൽ.എ അഭിപ്രായപ്പെട്ടു. ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ചെയർമാൻ രഞ്ജു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജിതാ അനിൽ, ജില്ലാ കോഡിനേറ്റർമാരായ വിനീത ഹരിലാൽ, ജിനോ കാവാലം, ചിഞ്ചു രാജു, ബീഫാസ് വടക്കേൽ, പഞ്ചായത്ത് അംഗം ജിജോ ജോസഫ്, കൃഷ്ണപ്രിയ, ഷിബു മണിമല, അനിൽകുമാർ വെള്ളാപ്പള്ളി, സുഗന്ധി ഷിബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്ചാച്ചാജിയുടെ,
ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും മധുര വിതരണവും നടത്തി.

error: Content is protected !!