അഞ്ചിലിപ്പോത്സവം + വടംവലിമത്സരം: മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അഞ്ചിലിപ്പോത്സവം എന്ന പേരിൽ സാംസ്കാരിക സമ്മേളനവും അഖിലകേരള വടംവലി മത്സരവും നടത്തുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് അഞ്ചിലിപ്പ മൈതാനത്ത് പരിപാടി നടത്തും.
മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. റോണി കെ. ബേബി എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കല, സിനിമ, സംഗീതം, ബിസിനസ്, കൃഷി എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അഞ്ചിലിപ്പ സ്വദേശികളെ സമ്മേളനത്തിൽ ആദരിക്കും.
കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 35-ലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. യുവതലമുറയിൽ കായിക അവബോധം വളർത്തുക, ജാതിമത, സാമ്പത്തികഭേദമെന്യേ മാനവസൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമുയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തു ന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
