KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സബ്‌സ്റ്റേഷന് സ്ഥലമെടുപ്പ്: അന്തിമഘട്ടത്തിൽ

വാഴൂർ: വാഴൂരിൽ 110 കെ.വി.സബ് സ്റ്റേഷന് ആവശ്യമായ സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിൽ. 11.75 കോടി രൂപയാണ് ആകെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 

വൈദ്യുതി വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും അനുമതി നേരത്തെ ലഭിച്ചിരുന്നു. 

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, തടസ്സങ്ങളില്ലാതെ വൈദ്യുതി വിതരണവുമാണ് പദ്ധതിയുടെ ലക്ഷ്യം. 

സ്ഥലമേറ്റെടുക്കൽ നടപടിയുടെ അവസാനഘട്ട ഉത്തരവായതായി എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു. 

സാങ്കേതിക അനുമതി നേടിയ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് ജയരാജ് പറഞ്ഞു. 

error: Content is protected !!