KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന് കോവിഡ് സ്ഥിരീകരിച്ചു

എരുമേലി : വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന് കോവിഡ് സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ ക്വാറന്റീനിൽ. കരിങ്കല്ലുംമൂഴി സ്വദേശി ബാലൻപിള്ള(85) യെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന ബാലൻപിള്ളയുടെ വീട്ടിൽ ആളനക്കം കേൾക്കാതിരുന്നതോടെ സംശയം തോന്നി സമീപവാസികൾ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

യൂത്ത് കെയർ, എം.ഇ.എസ്. സന്നദ്ധസംഘടനാ പ്രവർത്തകരാണ് സുരക്ഷാവസ്ത്രം ധരിച്ച് മൃതദേഹം ആംബുലൻസിൽ കയറ്റിയത്.

.

.

error: Content is protected !!