KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ക്ഷീരസംഘം 25,000 രൂപ നൽകി

തമ്പലക്കാട്: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് തമ്പലക്കാട് നോർത്ത് ക്ഷീരസംഘം 25,000 രൂപ നൽകി. 

ക്ഷീരസംഘം ഭരണസമിതിയും ജീവനക്കാരും സംഘത്തിൽ പാൽ അളക്കുന്ന കർഷകരും ഉപഭോക്താക്കളും ചേർന്നാണ് തുക സ്വരൂപിച്ചത്. ക്ഷീരവികസന വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, കാഞ്ഞിരപ്പള്ളി ക്ഷീരവികസന ഓഫീസർ ജിസ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷീരസംഘം പ്രസിഡന്റ് ശശിധരൻ നായർ താമരപ്പറമ്പിലും സെക്രട്ടറി സണ്ണി വയലകൊമ്പിലും ചേർന്ന് തഹസിൽദാർക്ക് തുക കൈമാറി.

error: Content is protected !!