KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോക്‌ഡൗൺകാലത്ത് വീടുകളിലേക്ക് പുസ്തകവണ്ടിയുമായി എലിക്കുളം പബ്ലിക് ലൈബ്രറി

എലിക്കുളം: ലോക്‌ഡൗൺകാലത്ത് വീട്ടിലിരുന്ന് പുസ്തകം വായിക്കാൻ അവസരമൊരുക്കി എലിക്കുളം പബ്ലിക് ലൈബ്രറി. വായനശാലയുടെ പുസ്തകവണ്ടി വായനക്കാരെത്തേടി വീടുകളിലെത്തും. രണ്ട്‌ പുസ്തകംവീതം നൽകും. വായിച്ചുകഴിയുമ്പോൾ അടുത്ത പുസ്തകങ്ങളുമായെത്തും. പഞ്ചായത്തംഗം ദീപാ ശ്രീജേഷ് പുസ്തകവണ്ടി ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ.മന്മഥൻ, സെക്രട്ടറി സി.മനോജ്, യുവജനവേദി പ്രവർത്തകരായ എം.സിദ്ധാർഥൻ, എസ്.ശങ്കർ എന്നിവർ പങ്കെടുത്തു

error: Content is protected !!