KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് പഞ്ചായത്തിൽ കോവിഡ് വാക്‌സിനേഷൻ സെന്റർ തുടങ്ങാൻ അനുമതിയായി

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ കോവിഡ് വാക്‌സിനേഷൻ സെന്റർ തുടങ്ങാൻ അനുമതിയായി. ഇപ്പോൾ ചിറക്കടവിൽ വാക്‌സിനേഷൻ കേന്ദ്രം ഇല്ലാത്തതിനാൽ കങ്ങഴ പഞ്ചായത്തിലുള്ള ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ചിറക്കടവ് നിവാസികൾക്ക് വാക്‌സിൻ നൽകിയിരുന്നത്. 15 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവന്നിരുന്നു.

എല്ലാ കേന്ദ്രത്തിലും 200 ഡോസ് വാക്‌സിൻ വരുമ്പോൾ കങ്ങഴ, ചിറക്കടവ് പഞ്ചായത്തുകൾക്കായി 200 ഡോസ് മാത്രമാണ് ലഭിച്ചിരുന്നത്.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ.ഗിരീഷ്‌കുമാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, വൈസ് പ്രിസിഡന്റ് ടി.എസ്.ശരത്, പി.എസ്.പുഷ്പമണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!