KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭക്ഷ്യകിറ്റുകളുമായി കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ

ചിറക്കടവ്: വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റും അധ്യാപകർ സ്വന്തമായി തയ്യാറാക്കിയ പച്ചക്കറികിറ്റുകളുമായി കുട്ടികളുടെ വീടുകളിലേക്ക് യാത്ര. ചിറക്കടവ് സനാതനം യു.പി.സ്‌കൂളിലെ അധ്യാപകർ തങ്ങളുടെ മുഴുവൻ വിദ്യാർഥികൾക്കും കിറ്റുകൾ എത്തിച്ചു. പ്രഥമാധ്യാപിക സന്ധ്യാറാണി, അധ്യാപകരായ ടി.എസ്.രൂപേഷ്, പ്രീത, രേഖ, രാഖി എന്നിവർ നേതൃത്വം നൽകി.

ചെറുവള്ളി: എസ്.സി.ടി.എം.യു.പി.സ്‌കൂളിലെ വിദ്യാർഥികൾക്കും കിറ്റുകൾ വീടുകളിലെത്തിച്ചു. അധ്യാപകർക്കൊപ്പം ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, പഞ്ചായത്തംഗം അനിരുദ്ധൻ നായർ എന്നിവരും നേതൃത്വം നൽകി.

error: Content is protected !!