KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെല്‍ഫി എടുക്കുന്നതിനിടെ കാൽവഴുതി പെരുന്തേനരുവിയില്‍ വീണ യുവാവിനെ കാണാതായി

എരുമേലി: സെല്‍ഫി എടുക്കുന്നതിനിടയില്‍ കാല്‍വഴുതി പെരുന്തേനരുവിയിലേക്ക് വീണ യുവാവിനെ കാണാതായി. പൊന്‍കുന്നം
മൂലകുന്ന് തുറവാതുക്കൽ എബിൻ സാജനെ(20)യാണ് കാണാതായത്.

ചാത്തന്‍തറ എടത്തിക്കാവുള്ള ബന്ധുവിന്റെ മരണവീട്ടില്‍ പോയി വരും വഴിയാണ് അപകടം ഉണ്ടായത്.
എബിയുടെ കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേർ സുരക്ഷിതരാണ്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് ഇവര്‍ പെരുന്തേനരുവി ഭാഗത്ത് എത്തിയത്.

പെരുന്തേനരുവി ഡാമിനു സമീപമാണ് സംഭവം. ശക്തമായ ഒഴുക്കുള്ളതിനാലും രാത്രിയായതിനാലും തെരച്ചില്‍ നടത്താന്‍ സാധിച്ചില്ല. പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുന്ന ഭാഗത്താണ് യുവാവിനെ കാണാതായത്. നിരവധി ചുഴികളുള്ള പ്രദേശമാണിതെന്നും നാട്ടുകാര്‍ പറയുന്നു.

error: Content is protected !!