വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്നു

പൊ​ൻ​കു​ന്നം: വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളും മാ​റ്റ്സ്ആ​പ്പ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും സം​യു​ക്ത​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ൻ​കു​ന്ന​ത്ത് സം​ഘ​ടി​പ്പി​ച്ച സാ​നി​റ്റേ​ഷ​ൻ കാ​മ്പ​യി​ൻ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പൊ​ൻ​കു​ന്നം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി ഡൊ​മി​നി​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ളാ​യ ബെ​ന്നി​ച്ച​ൻ കു​ട്ട​ൻ​ചി​റ​യി​ൽ, ബി​ജു പ​ത്യാ​ല, സാ​ബു ജോ​ർ​ജ് , മാ​റ്റ്സ്ആ​പ്പ് പ്ര​തി​നി​ധി​ക​ളാ​യ വി​പി​ൻ കു​ര്യ​ൻ, അ​ജേ​ഷ് കെ.​എ​സ്., ജോ​സ്‌​കു​ട്ടി ജോ​സ് പ​ന്ത​നാ​നി, റെ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പൊ​ൻ​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം, എ​രു​മേ​ലി, ക​റു​ക​ച്ചാ​ൽ, പാ​മ്പാ​ടി, പ​ള്ളി​ക്ക​ത്തോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ണു​വി​മു​ക്ത​മാ​ക്കും.

error: Content is protected !!