സൗജന്യ ഹെർണിയ, തൈറോയിഡ് രോഗ നിർണയ ക്യാന്പ്
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രി ജനറൽ, ഓങ്കോ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്ന് മുതൽ 10 വരെ സൗജന്യ ഹെർണിയ, തൈറോയിഡ് രോഗ നിർണയ ക്യാന്പ് നടത്തും. ലാപ്പറോസ്കോപ്പിക് സർജറി വിഭാഗം മേധാവി ഡോ. ജോർജ് മോഹൻ ജോസഫ് ക്യാന്പിന് നേതൃത്വം നൽകും. ക്യാന്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കണ്സൾട്ടേഷനോടൊപ്പം ലാബ് ടെസ്റ്റ്, അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവ കുറഞ്ഞ നിരക്കിലും ലഭ്യമാവും. ക്യാന്പിൽ പങ്കെടുക്കുന്നവരിൽ ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് ചാർജുകളിൽ പ്രത്യേക ഇളവ് ലഭിക്കും. ഹെർണിയ, തൈറോയിഡ് രോഗമുള്ളവരും രോഗ ലക്ഷണങ്ങൾ ഉള്ളവരും ക്യാന്പിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സിഎംഐ അറിയിച്ചു. ക്യാന്പിൽ പങ്കെടുക്കുവാൻ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ – 04828 201400, 8281262626.