കൈവശഭൂമിക്ക് പട്ടയം; സർക്കാർ നടപടി അട്ടിമറിക്കാൻ നീക്കമെന്ന്
മുണ്ടക്കയം : കൈവശഭൂമിക്ക് പട്ടയം നൽകുന്നതിനായി ഇടതുപക്ഷ സർക്കാർ പുറപ്പെടുവിച്ച ചരിത്രപരമായ ഉത്തരവ് അട്ടിമറിക്കുവാൻ ചില കേന്ദ്രങ്ങളിൽ നിന്നു ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുവെന്ന് പട്ടയാവാകാശ പ്രക്ഷോഭ സമിതി പ്രവർത്തകർ. അർഹരായ കർഷകർക്ക് പട്ടയവിതരണവുമായി മുന്നോട്ട് പോകുന്ന സർക്കാരിനും, റവന്യൂ ഉദ്യോഗസ്ഥർക്കും എല്ലാ പിന്തുണകളും നല്കുമെന്ന് പ്രക്ഷോഭ സമിതി നേതാക്കൾ അറിയിച്ചു.
കർഷകരുടെ താത്പര്യങ്ങൾ അട്ടിമറിക്കുന്ന വ്യാജ പ്രചാരകർക്കെതിരേ പ്രതിരോധനടപടികളുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം. ഒടുവിലത്തെ കർഷകനും പട്ടയം നേടിയെടുക്കുകയെന്നതാണ് സമിതിയുടെ ആത്യന്തിക ലക്ഷ്യം. പത്രസമ്മേളനത്തിൽ പട്ടയാവകാശ പ്രക്ഷോഭ സമിതി പ്രസിഡന്റ് പി.ഡി.ജോൺ , ട്രഷറർ കെ.എൻ.പദ്‌മനാഭൻ, പ്രൊഫ. വി.ജി. ഹരീഷ്കുമാർ, ബഷീർ ചരളശ്ശേരി, കെ.എൻ. രാജേന്ദ്രൻ, ടി.ടി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.