സുരക്ഷാവേലിയില്ലാതെ ട്രാൻസ്ഫോർമർ; നടക്കാൻ പേടിയാണ് നാട്ടുകാർക്ക്..
പമ്പാവാലി: പത്ത് അടി വീതിപോലുമില്ലാത്ത റോഡ്. റോഡിനരികിൽ സുരക്ഷാവേലി ഇല്ലാതെ ട്രാൻസ്ഫോർമർ. കുട്ടികൾക്കും കൈകൊണ്ട് തൊടാവുന്ന ഉയരത്തിൽ ഫ്യൂസുകൾ. മൂക്കംപെട്ടി-അരുവിക്കൽ റോഡിലാണ് സുരക്ഷാവേലി ഇല്ലാത്ത ട്രാൻസ്ഫോർമർ.
നാട്ടുകാർക്ക് പേടിയാണ് ഇതുവഴി നടക്കാൻ. അരുവിക്കൽ പ്രദേശത്തെ 200-ഓളം കുടുംബങ്ങൾക്ക് ഏക യാത്രാമാർഗമായ റോഡരികിലാണ് അപകടസാധ്യത ഉയർത്തുന്ന ട്രാൻസ്ഫോർമർ.
സുരക്ഷാവേലിതീർത്ത് പേടിയില്ലാതെ നടന്നുപോകാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.