KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഠനസഹായവുമായി പൂർവവിദ്യാർഥികൾ

വാഴൂർ എസ്.വി.ആർ.വി. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി സ്മാർട്ട് ഫോണുകൾ പൂർവവിദ്യാർഥികൾ പ്രിൻസിപ്പൽ ബി.ദേവി ജയക്ക് കൈമാറുന്നു

വാഴൂർ: പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സഹായവുമായി പൂർവ വിദ്യാർഥികൾ. വാഴൂർ എസ്.വി.ആർ.വി. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഓൺലൈൻ പഠനത്തിന് പൂർവ വിദ്യാർഥികളുടെ കൈത്താങ്ങ്. പൂർവ വിദ്യാർഥികളുടെ പ്രതിനിധികളായി അരവിന്ദ്, അനിരുദ്ധ് എന്നിവർ ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോണുകൾ പ്രിൻസിപ്പൽ ബി. ദേവിജയ്ക്ക് കൈമാറി. പ്രോഗ്രാം ഓഫീസർ ബിന്ദു ബി.നായർ, സ്റ്റാഫ് സെക്രട്ടറി സുജാത മേനോൻ, ടി.വി.ശ്രീകാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!