KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മൊബൈൽ ഫോണുകൾ നൽകി

എരുമേലി: അധ്യാപകരും ജീവനക്കാരുംചേർന്ന് വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പഠനസൗകര്യം ഒരുക്കി. തുടർന്ന്, ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിദ്യാർഥികൾക്ക് നൽകി. ഒപ്പം ബുക്കുകളും പഠനോപകരണങ്ങളും. 

സ്മാർട്ട് ഫോൺ വിതരണം ദേവസ്വം എക്‌സിക്യൂട്ടീവ് എൻജിനീയർ ജി.എസ്.ബൈജു സ്കൂൾ പ്രഥമാധ്യാപിക ആർ.കൃഷ്ണകുമാരിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം മധുര ജ്യോതി വർമ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷിജി അധ്യക്ഷത വഹിച്ചു. ദേവസ്വം എ.ഒ. സി.പി.സതീശൻ, എ.ഇ. പ്രേം ജെ.ലാൽ, നാസർ പനച്ചി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!